ജയരാജനെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവന്നത് സിപിഎം-ബിജെപി ഡീൽ പുറത്തുവന്നതിന്റെ ജാള്യം മറക്കാൻ: ഹസൻ
Friday, April 26, 2024 7:06 PM IST
തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള ഇ.പി. ജയരാജന്റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സിപിഎം-ബിജെപി ഡീൽ പുറത്തു വന്നതിന്റെ ജാള്യം മറക്കാനാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ. ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടനടി കൺവീനർ സ്ഥാനം രാജിവയ്ക്കണമെന്നും ഹസൻ പറഞ്ഞു.
നല്ല കമ്യൂണിസ്റ്റുകാരനെന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ജയരാജനിൽ മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു. കടിച്ചു തുങ്ങാതെ രാജി വയ്ക്കുന്നതാണ് അദ്ദേഹത്തിനും അഭികാമ്യം.
കേരളത്തിൽ സിപിഎം-ബിജെപി ഡീലിന്റെ സൂത്രധാരകൻ ജയരാജനാണ്. മുഖ്യമന്ത്രിയുടെ വ്യക്തമായ നിർദേശപ്രകാരമാണ് ദീർഘകാലമായി ചർച്ച നടക്കുന്നതെന്നും ഹസൻ പറഞ്ഞു.