വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
Thursday, April 25, 2024 2:27 AM IST
തൃശൂര്‍: വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍. പഴയന്നൂര്‍ കുമ്പളക്കോട് ചാത്തന്‍കുളങ്ങര ആര്. രഹിത (56) ആണ് അറസ്റ്റിലായത്. പ്രേരണാ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റുചെയ്തത്.
ചെറുകര കല്ലിങ്ങല്‍ക്കുടിയില്‍ അനിത ലാല്‍ (47) മരിച്ച സംഭവത്തിലാണ് നടപടി. മാസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ആത്മഹത്യയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനിത ചികിത്സയിലിരിക്കെയാണ് മരിച്ചത്. പലരുടെയും ബ്ലാക്ക് മെയിലിംഗിലൂടെ സാമ്പത്തിക ചൂഷണത്തിന് അനിത ഇരയായെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ആത്മഹത്യാ കുറിപ്പിൽ പലരുടെ പേരുകളും ഇവർ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ആർ. രഹിത ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും കോടതി നിരസിച്ചു. പിന്നീട് പഴയന്നൂര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.