കേരളത്തിൽ യുഡിഎഫ് തരംഗം: എം.എം. ഹസൻ
Wednesday, April 24, 2024 11:21 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാൻ കഴിയുന്നത്. ഇരുപതിൽ ഇരുപത് സീറ്റും നേടുമെന്നത് യുഡിഎഫിന്റെ ഗ്യാരന്റിയാണ്.
ദേശീയതലത്തിൽ രാഹുൽ ഗാന്ധിക്കും ഇന്ത്യാ മുന്നണിക്കും അനുകൂലമായ തരംഗമുണ്ട്.