മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
Wednesday, April 24, 2024 9:07 PM IST
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അംബാനിക്കും അദാനിക്കും വേണ്ടിയാണ് ജീവിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇരുവരും ചേർന്ന് വർഷങ്ങൾക്ക് മുമ്പ് നിർമിക്കപ്പെട്ട രാജ്യത്തിന്റെ ഫാക്ടറികളെ അംബാനിക്കും അധാനിക്കും വിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗാന്ധി കുടുംബത്തെ വിമർശിക്കുന്നതിന് പകരം രാജ്യത്തുനിന്നും തട്ടിയെടുത്ത പണം തിരിച്ചുനൽകണമെന്നും അദ്ദേഹം പറഞ്ഞു.
മോദി പറയുന്നു ഗാന്ധി കുടുംബം രാജ്യത്തെ കൊള്ളയടിച്ചൂവെന്ന്. നിങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച പ്രധാനമന്ത്രി. മോദി പറയുന്നു അദ്ദേഹം ഒരുപാട് വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന്. എന്താണ് താങ്കൾ ചെയ്തതെന്നും ഖാർഗെ ചോദിച്ചു.