ഭക്ഷ്യവിഷബാധ; കോച്ചിംഗ് സെന്ററിലെ അൻപതിലധികം വിദ്യാർഥികൾ ആശുപത്രിയിൽ
Monday, April 22, 2024 3:47 AM IST
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഭക്ഷ്യവിഷബാധയേറ്റ് അൻപതിലധികം വിദ്യാർഥികൾ ആശുപത്രിയിൽ. ഒരു സ്വകാര്യ കോച്ചിംഗ് സെന്ററിലെ വിദ്യാർഥികളാണ് ഭക്ഷ്യവിഷബാധയെ തുടർന്നു ചികിത്സ തേടിയത്.
എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ഖേദ് താലൂക്കിലെ സ്വകാര്യ കേന്ദ്രം ജെഇഇ, നീറ്റ് പരീക്ഷകൾക്ക് തയാറെടുക്കുന്ന 500-ലധികം വിദ്യാർഥികൾക്കാണ് ബോർഡിംഗ് സൗകര്യമൊരുക്കിയത്.
ഇവിടെ വെള്ളിയാഴ്ച രാത്രി അത്താഴം കഴിച്ചതിനുശേഷം അൻപതിലധികം വിദ്യാർഥികൾക്ക് വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഭക്ഷണസാമ്പിളുകൾ ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.