ജോലിക്കിടെ ബാറിൽ കയറി മദ്യപിച്ച് ബഹളമുണ്ടാക്കി; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Monday, April 22, 2024 12:58 AM IST
കൊച്ചി: ജോലിക്കിടെ ബാറിൽ കയറി മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കൊച്ചി എൻഫോഴ്സ്മെന്റ് നാർക്കോട്ടിക് സ്ക്വാഡിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ എം.ടി. ഹാരിസിനെയാണ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
ഹാരിസ് ബാറിൽ കയറി മദ്യപിച്ച ശേഷം പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ലഹരികേസില്‍ ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ മഹസര്‍ ഉള്‍പ്പെടെ എഴുതുന്നതിനിടെയാണ് ഉദ്യോഗസ്ഥന് മുറിക്ക് പുറത്തിറങ്ങി ബാറില്‍ കയറി മദ്യപിച്ചത്.
മദ്യപാനത്തിനുശേഷം ഇവിടെയുണ്ടായിരുന്ന ആളുകളോടും മോശമായി പെരുമാറി. സിസിടിവി ദൃശ്യങ്ങളും തെളിവായി. ബാറുടമയുടെ പരാതിയിലാണ് നടപടി.