ഇന്ത്യാ സഖ്യം രാജ്യം ഭരിക്കില്ല: വെള്ളാപ്പള്ളി നടേശൻ
Saturday, April 20, 2024 9:39 PM IST
ആലപ്പുഴ: രാജ്യം ഭരിക്കാനുള്ള പ്രാപ്തി ഇന്ത്യാ സഖ്യത്തിന് ആയിട്ടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ഇന്ത്യാ സഖ്യം രൂപീകരിച്ചതോടെ അതിലെ പാർട്ടികളുടെ നില മെച്ചപ്പെടുമെന്നും എന്നാൽ ഇവർ രാജ്യം ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥിയായി രാജീവ് ചന്ദ്രശേഖർ എത്തിയതോടെ ശക്തമായ ത്രികോണ മത്സരം നടക്കുകയാണ്. തിരുവനന്തപുരം മണ്ഡളത്തിലെ മത്സരഫലം പ്രവചനാതീതമാണെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.