പ​ത്ത​നം​തി​ട്ട: മേ​ട​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. വ​ലി​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ് സ​ന്നി​ധാ​ന​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ക​ര​വി​ള​ക്ക് ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വു​മ​ധി​കം ഭ​ക്ത​ർ സ​ന്നി​ധാ​ന​ത്ത് ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത് വി​ഷു​വി​നാ​ണ്.

ഏ​പ്രി​ൽ 14 ന് ​പു​ല​ർ​ച്ചെ വി​ഷു ദി​ന​ത്തി​ൽ രാ​വി​ലെ നാ​ലി​ന് ന​ട തു​റ​ക്കും. തു​ട​ർ​ന്ന് ഏ​ഴ് വ​രെ വി​ഷു​ക്ക​ണി ദ​ർ​ശ​നം. ശേ​ഷം ഭ​ക്ത​ർ​ക്ക് ത​ന്ത്രി​യും മേ​ൽ​ശാ​ന്തി​യും കൈ​നീ​ട്ടം ന​ൽ​കും.

തു​ട​ർ​ന്ന് പ​തി​വ് അ​ഭി​ഷേ​ക​വും ഉ​ഷ​പൂ​ജ​യും നെ​യ്യ​ഭി​ഷേ​ക​വും ന​ട​ക്കും. ഉ​ച്ച​ക്ക് ഒ​ന്നി​ന് ഉ​ച്ച​പൂ​ജ​യ്ക്ക് ശേ​ഷം ന​ട അ​ട​യ്ക്കും.

തു​ട​ർ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ന​ട തു​റ​ന്ന് ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം അ​നു​വ​ദി​ക്കും. രാ​ത്രി പ​ത്തി​ന് ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കു​ന്ന​തോ​ടെ വി​ഷു ദി​ന​ത്തി​ലെ പ്ര​ത്യേ​ക പൂ​ജ​ക​ൾ അ​വ​സാ​നി​ക്കും. 18 വ​രെ മേ​ട​മാ​സ പൂ​ജ​ക​ൾ​ക്കാ​യ് ശ​ബ​രി​മ​ല ന​ട തു​റ​ന്നി​രി​ക്കും.