ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് മു​ന്‍ വ​ക്താ​വ് രോ​ഹ​ന്‍ ഗു​പ്ത ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി, ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​നോ​ദ് താ​വ്‌​ദേ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് രോ​ഹ​ന്‍ ഗു​പ്ത ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്ത​ത്.

15 വ​ര്‍​ഷ​ത്തോ​ളം കോ​ണ്‍​ഗ്ര​സി​ൽ പ്ര​വ​ര്‍​ത്തി​ച്ച നേ​താ​വാ​ണ് രോ​ഹ​ന്‍ ഗു​പ്ത. കോ​ണ്‍​ഗ്ര​സി​ന് നേ​തൃ​ത്വ​വും വി​ശ്വാ​സ്യ​ത​യും ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്ത​ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​മ​ക്ഷേ​ത്രം, സി​എ​എ പോ​ലു​ള്ള വി​ഷ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നി​ല​പാ​ടും എ​എ​പി​യു​മാ​യു​ള്ള സ​ഖ്യ​വും പാ​ര്‍​ട്ടി​യു​ടെ വി​ശ്വ​സ്യ​ത ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്ന് രോ​ഹ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.