തിരുവനന്തപുരത്ത് ബിജെപി ജില്ലാ കമ്മിറ്റിയംഗം പാർട്ടി വിട്ട് തിരികെ കോൺഗ്രസിൽ
Thursday, April 11, 2024 6:18 PM IST
തിരുവനന്തപുരം: ബിജെപി ജില്ലാ കമ്മിറ്റി അംഗം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് വിട്ട് നേരത്തെ ബിജെപിയിൽ എത്തിയ ഫ്രാൻസിസ് ആൽബർട്ട് ആണ് കോൺഗ്രസിലേക്ക് തിരിച്ച് എത്തിയത്.
തീര മേഖലയിൽ ബിജെപി നേതാക്കൾ പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് അംഗത്വമെടുത്ത ശേഷം ഫ്രാൻസിസ് ആൽബര്‍ട് ആരോപിച്ചു.
അതേസമയം താനും ഇക്കാര്യങ്ങൾ കേട്ടിട്ടുണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും പ്രതികരിച്ചു. എന്നാൽ ബിജെപി നേതാക്കൾ തന്നെയാണോ പണം നൽകുന്നതെന്ന് തനിക്ക് അറിയില്ലെന്നും തരൂര്‍ പറഞ്ഞു.
തരൂരും എം.എം. ഹസനും ചേർന്നാണ് ഫ്രാൻസിസ് ആൽബര്‍ട്ടിന് തിരികെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.