ഗാന്ധി കുടുംബത്തിൽനിന്ന് ഒരാൾ യുപിയിൽ ജനവിധി തേടുമെന്ന് എ.കെ. ആന്റണി
Wednesday, April 10, 2024 8:26 PM IST
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിൽനിന്ന് ഒരാൾ ഉത്തർപ്രദേശിൽനിന്നും ജനവിധി തേടുമെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായി എ.കെ. ആന്റണി.
അമേഠിയിലോ റായ്ബെറേലിയിലോ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ മത്സരിക്കുമെന്ന് ആന്റണി പറഞ്ഞു. ജോഡോ യാത്രയ്ക്കുശേഷം പ്രതിപക്ഷത്തിനിടയിൽ രാഹുലിന് സ്വീകാര്യത കൂടിയെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ വയനാട് വിട്ടുപോകരുത്. രാഹുൽ കേരളത്തിന്റെ മകനെന്നും ആന്റണി കൂട്ടിച്ചേർത്തു.