പെ​രു​മ്പാ​വൂ​ർ: പ്ലാ​സ്റ്റി​ക് ക​സേ​ര​ക​ൾ നി​ർ​മി​ക്കു​ന്ന ചേ​ലാ​മ​റ്റം ഫ്ര​ണ്ട്സ് പോ​ളി പ്ലാ​സ്റ്റ് (ചെ​യ​ർ​മാ​ൻ) ക​മ്പ​നി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ വ​ൻ തീ​പി​ടി​ത്തം. കോ​ടി​ക​ളു​ടെ ന​ഷ്ടം ഉ​ണ്ടെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. ഏ​ക​ദേ​ശം 3000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഗോ​ഡൗ​ണി​ൽ ഉ​ണ്ടാ​യ ക​സേ​ര​ക​ളാ​ണ് തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ച​ത്. പെ​രു​മ്പാ​വൂ​ർ, അ​ങ്ക​മാ​ലി, കോ​ത​മം​ഗ​ലം, പ​ട്ടി​മ​റ്റം, ആ​ലു​വ, മൂ​വാ​റ്റു​പു​ഴ എ​ന്നീ നി​ല​യ​ങ്ങ​ളി​ൽ നി​ന്ന് എ​ട്ട് യൂ​ണി​റ്റു​ക​ൾ എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ഉ​ട​ൻ എ​ത്തി​യ​തി​നാ​ൽ ചു​റ്റു​മു​ണ്ടാ​യി​രു​ന്ന മൂ​ന്ന് ഗോ​ഡൗ​ണി​ലേ​ക്ക് തീ ​പ​ട​രു​ന്ന​തും നി​യ​ന്ത്രി​ക്കാ​നാ​യി. തീ ​പി​ടി​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.