ക​ണ്ണൂ​ർ: തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ ക​ട​ൽ ക്ഷോ​ഭ​ത്തി​ന്‍റെ അ​ല​ക​ൾ ക​ണ്ണൂ​രി​ലും. ക​ട​ൽ ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈ​വ് ഇ​ൻ ബീ​ച്ചി​ലെ ഫ്ലോ​ട്ടിം​ഗ് ബ്രി​ഡ്ജ് ത​ക​ർ​ന്നു.

റ​ബ​ർ പ്ലാ​സ്റ്റി​ക് മി​ശ്രി​ത​മു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഫ്ലോ​ട്ടിം​ഗ് ബ്രി​ഡ്ജ് തി​ര​മാ​ല​ക​ളു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ലി​ന​നു​സ​രി​ച്ച് ഉ​യ​രു​ക​യും താ​ഴു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​യി​രു​ന്നു നി​ർ​മി​ച്ച​ത്. ഫ്ലോ​ട്ടിം​ഗ് ബ്രി​ഡ്ജി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ ക​ര​യി​ലേ​ക്ക​ടി​ഞ്ഞ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

അ​തേ സ​മ​യം ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ക​ട​ൽ ക്ഷോ​ഭ​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫ്ലോ​ട്ടിം​ഗ് ബ്രി​ഡ്ജ് അ​ഴി​ച്ചു വ​ച്ച​താ​ണെ​ന്നു​മാ​ണ് ഡി​ടി​പി​സി​യും ന​ട​ത്തി​പ്പു​കാ​രും ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.