കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ള്‍ വീ​ണ ഉ​ള്‍​പ്പെ​ടു​ന്ന മാ​സ​പ്പ​ടി കേ​സി​ല്‍ ഇ​ഡി അ​ന്വേ​ഷ​ണം. കൊ​ച്ചി യൂ​ണി​റ്റാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ റി​പ്പോ​ർ​ട്ട് (ഇ​സി​ഐ​ആ​ർ) ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ന​ട​പ​ടി.

എ​സ്എ​ഫ്ഐ​ഒ​യു​ടെ​യും ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ​യും റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കേ​സി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് ഇ​ഡി. ആ​രോ​പ​ണ വി​ധേ​യ​ർ​ക്ക് ഉ​ട​ൻ നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം. പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു തു​ല്യ​മാ​യ ന​ട​പ​ടി​യാ​ണ് ഇ​സി​ഐ​ആ​ർ.

വീ​ണ​യു​ടെ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി ഉ​ൾ‌​പ്പെ​ടെ എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​വ​രെ​ല്ലാം ഇ​ഡി അ​ന്വേ​ഷ​ണ​പ​രി​ധി​യി​ലാ​ണ്. ഇ​തി​നു പു​റ​മേ കൊ​ച്ചി​യി​ലെ സി​എം​ആ​ര്‍​എ​ല്‍, കെ​എ​സ്ഐ​ഡി​സി എ​ന്നീ ക​മ്പ​നി​ക​ള്‍​ക്കെ​തി​രെ​യാ​ണ് പ്രാ​ഥ​മി​ക​മാ​യി അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​ത്.