ഗു​വാ​ഹ​ത്തി: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​ക്ക് തോ​ല്‍​വി. ആ​ദ്യ പ​കു​തി​യി​ല്‍ നാ​യ​ക​ന്‍ സു​നി​ല്‍ ഛേത്രി​യു​ടെ ഗോ​ളി​ൽ മു​ന്നി​ലെ​ത്തി​യ ഇ​ന്ത്യ​ക്ക് പി​ന്നീ​ട് പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

സു​നി​ല്‍ ഛേത്രി​യു​ടെ 150-ാം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​മാ​യി​രു​ന്നു ഗു​വാ​ഹ​ത്തി​യി​ൽ അ​ര​ങ്ങേ​റി​യ​ത്. 36-ാം മി​നി​റ്റി​ല്‍ ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച പെ​നാ​ല്‍​റ്റി ഛേത്രി ​ഗോ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.

68-ാം മി​നി​റ്റി​ല്‍ ഇ​ന്ത്യ സു​നി​ല്‍ ഛേത്രി, ​ബ്ര​ണ്ട​ന്‍ ഫെ​ര്‍​ണാ​ണ്ട​സ്, ലി​സ്റ്റ​ന്‍ കൊ​ലാ​സോ എ​ന്നി​വ​രെ ക​യ​റ്റി പ​ക​രം ല​ലി​ന്‍ സു​വാ​ല ഛങ്‌​തെ, നോ​റം മ​ഹേ​ഷ്, അ​നി​രു​ദ്ധ് ഥാ​പ്പ എ​ന്നി​വ​രെ​യി​റ​ക്കി. കൃ​ത്യം ര​ണ്ട് മി​നി​റ്റു ക​ഴി​ഞ്ഞ് അ​ഫ്ഗാ​ന്‍റെ ആ​ദ്യ ഗോ​ള്‍ വീ​ണു.

അ​ഫ്ഗാ​ന്‍ താ​രം റ​ഹ്‌​മ​ത് അ​ക്ബ​രി ഉ​തി​ര്‍​ത്ത ഷോ​ട്ട് ഗോ​ൾ വ​ല കു​ലു​ക്കി​യ​തോ​ടെ ഇ​രു ടീ​മും ഒ​പ്പ​ത്തി​ന് ഒ​പ്പ​മെ​ത്തി. 88-ാം മി​നി​റ്റി​ല്‍ അ​ഫ്ഗാ​ന്‍ മു​ന്നേ​റ്റ താ​ര​ത്തെ ബോ​ക്‌​സി​ന​ക​ത്ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​തി​ന് ഗു​ര്‍​പ്രീ​ത് സിം​ഗ് സ​ന്ധു പെ​നാ​ല്‍​റ്റി​യും മ​ഞ്ഞ​ക്കാ​ര്‍​ഡും വ​ഴ​ങ്ങി.

കി​ക്കെ​ടു​ത്ത ശ​രീ​ഫ് മു​ഖ​മ്മ​ദി​ന് പി​ഴ​ച്ചി​ല്ല. ഇ​തോ​ടെ അ​ഫ്ഗ​ൻ 2-1 മു​ന്നി​ലെ​ത്തി. പി​ന്നീ​ട് അ​ഫ്ഗ​ന്‍റെ ഗോ​ൾ​വ​ല കു​ലു​ക്കാ​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ പ​ടി​ച്ച​പ​ണി പ​തി​നെ​ട്ടും നോ​ക്കി​യി​ട്ടും ഗോ​ൾ​മാ​ത്രം പി​റ​ന്നി​ല്ല.