20 സീറ്റിലും എൽഡിഎഫ് വിജയിക്കുമെന്ന് വാസവൻ
Monday, March 25, 2024 7:48 PM IST
കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ മികച്ച വിജയം നേടുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പ്രതിപക്ഷം നാഥനില്ലാ കളരിയായി മാറിയ സ്ഥിതിയിലാണ്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും വി.എൻ.വാസവൻ പറഞ്ഞു.