കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി‌​യെ​ന്ന പ​രാ​തി​യി​ൽ മു​ൻ എം​എ​ൽ​എ പി.​സി.​ജോ​ർ​ജി​നെ​തി​രെ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. എം​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി റു​മൈ​സ റ​ഫീ​ഖി​ന്‍റെ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ കേ​സ് എ​ടു​ത്ത​ത്.

മാ​ഹി​യി​ലെ സ്ത്രീ​ക​ൾ മോ​ശ​ക്കാ​രാ​യി​രു​ന്നു. മാ​ഹി​യി​ലെ റോ​ഡു​ക​ളി​ലൂ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നും ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പി.​സി.​ജോ​ർ​ജ് പ​റ​ഞ്ഞു എ​ന്ന് ആ​രോ​പി​ച്ചാ​ണ് റു​മൈ​സ റ​ഫീ​ഖ് പ​രാ​തി​ന​ൽ​കി‌​യ​ത്.

ഒ​രു പ്ര​ദേ​ശ​ത്തെ മ​നു​ഷ്യ​രെ അ​പ​മാ​നി​ക്കു​ന്ന വി​ധ​മു​ള്ള പ്ര​സം​ഗം അം​ഗീ​കാ​രി​ക്കാ​ൻ ക​ഴി​യി​ല്ല. മാ​ഹി​യി​ലെ സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​സം​ഗി​ച്ച പി.​സി.​ജോ​ർ​ജ് ത​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.