എ​റ​ണാ​കു​ളം: എ​ന്‍​സി​പി അ​ജി​ത് പ​വാ​ർ വി​ഭാ​ഗം കേ​ര​ള​ത്തി​ൽ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ആ​റ്റി​ങ്ങ​ലി​ല്‍ അ​ഡ്വ. സെ​യ്ഫു​ദ്ദീ​നും പാ​ല​ക്കാ​ട് അ​ഡ്വ. മു​ഹ​മ്മ​ദും മ​ത്സ​രി​ക്കും. എ​റ​ണാ​കു​ള​ത്ത് ചേ​ര്‍​ന്ന പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എ​ന്‍​ഡി​എ​യ്ക്ക് ഒ​പ്പ​മാ​ണെ​ന്ന കാ​ര​ണ​ത്താ​ല്‍ എ​ന്‍​സി​പി കേ​ര​ള​ഘ​ട​ക​ത്തെ മാ​റ്റി നി​ര്‍​ത്തു​ന്ന നി​ല​പാ​ടാ​ണ് എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വം സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ നി​ന്ന് അ​നു​കൂ​ല തീ​രു​മാ​നം വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​റ്റ​ക്ക് മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം പ​റ​ഞ്ഞു.

എ​ന്‍​സി​പി​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ച് തൃ​ശൂ​രി​ല്‍ പ്ര​ത്യേ​ക യോ​ഗം ചേ​രു​ക​യും എ​ന്‍​ഡി​എ​യ്ക്ക് ഒ​പ്പ​മാ​ണ് പാ​ർ​ട്ടി എ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത ന​ല്‍​കു​ക​യും ചെ​യ്ത റോ​യി വാ​രി​ക്കാ​ട്ടി​ന്‍റെ ന​ട​പ​ടി​യെ യോ​ഗം അ​പ​ല​പി​ച്ചു. പാ​ര്‍​ട്ടി​യു​ടെ ലെ​റ്റ​ര്‍​ഹെ​ഡ് വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച് പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കി​യ​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കെ.​കെ.​ഷം​സു​ദ്ദീ​നെ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും കെ.​എ. ജ​ബ്ബാ​റി​നെ സം​സ്ഥാ​ന ട്ര​ഷ​റ​റാ​യും സം​സ്ഥാ​ന ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്തു.