കേന്ദ്രത്തിന്റെ അനുമതി, കേരളം 4,866 കോടി രൂപകൂടി കടമെടുക്കുന്നു; കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച
Friday, March 22, 2024 1:11 PM IST
തിരുവനന്തപുരം: കേരളത്തിന് 4,866 കോടി രൂപകൂടി കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി. വൈദ്യുതിമേഖലയുടെ നഷ്ടം കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്ത് ജിഡിപിയുടെ അരശതമാനം അധിക വായ്പയെടുക്കാന്‍ കേന്ദ്രം അനുവദിക്കുന്നുണ്ട്. ആ ഇനത്തിലാണ് 4,866 കോടി കേന്ദ്രം അനുവദിച്ചത്.
സുപ്രീം കോടതി നിര്‍ദേശിച്ചപ്രകാരം അനുവദിച്ച 13,068 കോടിയില്‍ ഇനി എടുക്കാന്‍ ശേഷിച്ച തുകയാണിത്. ഈ തുകയ്ക്ക് റിസര്‍വ് ബാങ്ക് വഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. സംസ്ഥാനങ്ങള്‍ക്ക് പൊതുവിപണിയില്‍നിന്ന് വായ്പയെടുക്കുന്നതിനുള്ള കടപ്പത്രങ്ങളുടെ ഈ സാമ്പത്തികവര്‍ഷത്തെ അവസാനത്തെ ലേലമാണിത്.
സാമ്പത്തികപ്രതിസന്ധി അയഞ്ഞതോടെ കൂടുതല്‍ ചെലവുകള്‍ക്ക് ധനവകുപ്പ് അനുമതി നല്കി. പണമില്ലാത്തതിനാല്‍ ട്രഷറി ക്യൂവിലേക്ക് മാറ്റിയ ഈ മാസം 19വരെയുള്ള എല്ലാ ബില്ലുകളും മാറിനല്കാന് ധനവകുപ്പ് ഉത്തരവിട്ടു. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള മൂന്നാം ഗഡുവായ 1850 കോടിയും അനുവദിച്ചു.