സമാസമം; രാമപുരം പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് കോണ്ഗ്രസ്
Wednesday, March 20, 2024 2:36 PM IST
പാലാ: രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. ലിസമ്മ മത്തച്ചൻ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
17 അംഗം ഭരണസമിതിയിൽ ഏഴു വീതം അംഗങ്ങളുടെ പിന്തുണ യുഡിഎഫിനും എൽഡിഎഫിനും ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
യുഡിഎഫിൽ നിന്ന് കൂറുമാറിയ ഷൈനി സന്തോഷ് അയോഗ്യയായതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനായി തെരഞ്ഞെടുപ്പ് നടന്നത്.