മും​ബൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന് ഐ​പി​എ​ല്‍ ര​ണ്ടാം​ഘ​ട്ട മ​ത്സ​ര​ങ്ങ​ള്‍ വി​ദേ​ശ​ത്തേ​ക്ക് മാ​റ്റി​യേ​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ബി​സി​സി​ഐ ത​ള്ളി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ഐ​പി​എ​ല്‍ പൂ​ര്‍​ണ​മാ​യും ഇ​ന്ത്യ​യി​ല്‍ ത​ന്നെ ന​ട​ത്തു​മെ​ന്ന് ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ്ഷാ പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഐ​പി​എ​ല്‍ ര​ണ്ടാം​ഘ​ട്ടം യു​എ​ഇ​യി​ലേ​ക്ക് മാ​റ്റു​ന്ന കാ​ര്യം ബി​സി​സി​ഐ പ​രി​ഗ​ണി​ക്കു​ന്ന​താ​യി നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു.

ഇ​തി​നാ​യി ക​ളി​ക്കാ​രു​ടെ പാ​സ്പോ​ര്‍​ട്ട് അ​ട​ക്ക​മു​ള്ള യാ​ത്രാ​രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ ആ​ദ്യ ര​ണ്ടാ​ഴ്ച​യി​ലെ മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

22ന് ​ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് - റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​ർ പോ​രാ​ട്ട​ത്തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ ഐ​പി​എ​ല്‍ സീ​സ​ണ്‍ തു​ട​ങ്ങു​ന്ന​ത്.