കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലെ ഇ​രു​പ​ത് സീ​റ്റും യു​ഡി​എ​ഫ് നേ​ടു​മെ​ന്ന് മു​സ്‌​ലീം ലീ​ഗ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി. യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ ത​രം​ഗ​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​നി അ​റി​യേ​ണ്ട​ത് രാ​ജ്യം മു​ഴു​വ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മാ​ണ്. അ​തി​വേ​ഗം ട്രെ​ൻ​ഡ് മാ​റു​ന്നു​ണ്ട്. ബി​ഹാ​റി​ലും യു​പി​യി​ലും ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഉ​യ​രു​ന്നു​ണ്ട്. സം​ഗ​തി മാ​റി​മ​റി​യും. ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലേ​റും.

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്ന് ഒ​ന്നും കി​ട്ടാ​ത്ത പ​രി​ഭ​വം ബി​ജെ​പി​ക്ക് ഉ​ണ്ട്. അ​ത് കൊ​ണ്ടാ​ണ് മോ​ദി വീ​ണ്ടും വ​രു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​ര​വ് കേ​ര​ള​ത്തി​ൽ ത​രം​ഗ​മു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.