കോ​ട്ട​യം: ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ര്‍​ജി​ന്‍റെ പ​രി​ഹാ​സ​ത്തി​നു മ​റു​പ​ടി​യു​മാ​യി ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും കോ​ട്ട​യ​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​മാ​യ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി. താ​ൻ വെ​റു​മൊ​രു സ്മോ​ൾ ബോ​യ് ആ​ണെ​ന്നും വി​ട്ടു​ക​ള എ​ന്നു​വെ​ന്നു​മാ​യി​രു​ന്നു തു​ഷാ​റി​ന്‍റെ മ​റു​പ​ടി.

നേ​ര​ത്തെ, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച പി.​സി. ജോ​ർ​ജ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യെ സ്മോ​ള്‍ ബോ​യ് എ​ന്ന് വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ജോ​ർ​ജു​മാ​യി ത​നി​ക്ക് പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും പി​ണ​ക്ക​മി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തെ പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ക്ക​ണോ എ​ന്നു തീ​രു​മാ​നി​ക്കേ​ണ്ട​ത് ബി​ജെ​പി​യാ​ണെ​ന്നും തു​ഷാ​ര്‍ പ​റ​ഞ്ഞു.

കോ​ട്ട​യ​ത്ത് ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. കോ​ട്ട​യ​ത്തെ​യും ഇ​ടു​ക്കി​യി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് ഇ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്.

കോ​ട്ട​യ​ത്ത് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യും ഇ​ടു​ക്കി​യി​ൽ അ​ഡ്വ. സം​ഗീ​ത വി​ശ്വ​നാ​ഥു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. ഇ​തോ​ടെ എ​ന്‍​ഡി​എ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ​രി​ക്കു​ന്ന ബി​ഡി​ജെ​എ​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ക പ​ട്ടി​ക പൂ​ര്‍​ത്തി​യാ​യി.

കോ​ട്ട​യ​ത്ത് ജ​യി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് എ​ന്‍​ഡി​എ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ലെ​ന്ന് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. റ​ബ്ബ​ർ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ കോ​ട്ട​യ​ത്ത് നി​ന്നും എ​ൻ‍​ഡി​എ എം​പി​യു​ണ്ടാ​ക​ണം. ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന് മാ​ത്ര​മേ ക​ഴി​യൂ. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ 250 രൂ​പ റ​ബ​റി​ന് അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ക്കാ​ൻ യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കി​ല്ല. ഇ​തി​ന്‍റെ ഉ​റ​പ്പ് ത​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി കോ​ട്ട​യ​ത്ത് വ്യ​ക്ത​മാ​ക്കി.

എ​ന്‍​ഡി​എ മു​ന്ന​ണി​യി​ല്‍ നാ​ലു സീ​റ്റു​ക​ളാ​ണ് ബി​ഡി​ജെ​എ​സി​ന് ല​ഭി​ച്ചി​രു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മാ​വേ​ലി​ക്ക​ര ചാ​ല​ക്കു​ടി സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ചാ​ല​ക്കു​ടി​യി​ല്‍ കെ.​എ. ഉ​ണ്ണി​ക്കൃ​ഷ്ണ​നും മാ​വേ​ലി​ക്ക​ര​യി​ല്‍ ബൈ​ജു ക​ലാ​ശാ​ല​യു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.