തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍.

തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി ഇ​തു​വ​രെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഈ ​ഘ​ട്ട​ത്തി​ലാ​ണ് ബി​ഡി​ജെ​എ​സ് സീ​റ്റി​ല്‍ തു​ഷാ​ര്‍ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​കു​ന്ന​ത്.

കോ​ട്ട​യം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും സ്ഥാ​നാ​ർ​ഥി​ക​ള്‍ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യെ​ങ്കി​ലും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല.

ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ചാ​ല​ക്കു​ടി, മാ​വേ​ലി​ക്ക​ര ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും കോ​ട്ട​യ​ത്തെ​യും ഇ​ടു​ക്കി​യി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല.

ഇ​ടു​ക്കി​യി​ലെ സ്ഥാ​നാ​ർ​ഥി​യു​ടെ കാ​ര്യ​ത്തി​ലെ അ​വ്യ​ക്ത​ത ത​ന്നെ​യാ​ണ് കോ​ട്ട​യ​ത്തെ​യും നീ​ളാ​ന്‍ കാ​ര​ണം. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി മ​ത്സ​രി​ച്ച ആ​ല​ത്തൂ​ര്‍, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ള്‍ ബി​ജെ​പി​ക്ക് വി​ട്ടു​കൊ​ടു​ത്തു. പ​ക​രം കോ​ട്ട​യ​വും ചാ​ല​ക്കു​ടി​യും ബി​ഡി​ജെ​എ​സി​ന് ല​ഭി​ച്ചു.