എക്സൈസ് ലോക്കപ്പില്‍ പ്രതി മരിച്ച സംഭവം; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
Thursday, March 14, 2024 3:47 PM IST
പാലക്കാട്: എക്സൈസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി ഷോജോ ജോണ്‍ മരിച്ച സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. എക്സൈസ് റെയ്ഞ്ച് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടേതാണ് നടപടി.
ബുധനാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവരുടെ ഭാഗത്ത് നിന്ന് അശ്രദ്ധയും വീഴ്ചയും ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു.
പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ധരിച്ചിരുന്ന മുണ്ട് തന്നെയാണ് ലോക്കപ്പില്‍ കിടന്നപ്പോഴും ഉടുത്തിരുന്നത്. ഈ മുണ്ടില്‍ തൂങ്ങിയ നിലയിലാണ് ഇയാളെ രാവിലെ കണ്ടെത്തിയത്. അനിഷ്ടസംഭവം എന്തെങ്കിലും ഉണ്ടാകുന്നത് മുൻകൂട്ടി കാണുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ.