സിഎഎ നടപ്പാക്കിയതിനെതിരായ രാജ്ഭവന് മാര്‍ച്ച്; വെല്‍ഫയര്‍ പാര്‍ട്ടി, എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
Tuesday, March 12, 2024 10:48 AM IST
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയതിനെതിരേ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ വെല്‍ഫയര്‍ പാര്‍ട്ടി, എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസ്.
പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ തിങ്കളാഴ്ച രാത്രിയാണ് വെല്‍ഫയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും ചേര്‍ന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. റോഡ് ഉപരോധിച്ച് ഗതാഗതം തടസപ്പെടുത്തിയതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
നേരത്തേ പൗരത്വനിയമഭേദഗതിക്കെതിരേ സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭത്തില്‍ വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ പോലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ഗുരുതര സ്വഭാവമുള്ള കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നായിരുന്നു നിലപാട്.
ഇതനുസരിച്ച് 573 കേസുകളില്‍ കുറ്റംപത്രം സമര്‍പ്പിച്ചതില്‍ 279 കേസുകള്‍ റദ്ദാക്കാന്‍ പോലീസ് വിവിധ കോടതികളിലായി അപേക്ഷ നല്‍കിയിരുന്നു. 69 കേസുകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സിഎഎക്കെതിരായ പ്രതിഷേധത്തില്‍ വീണ്ടും കേസെടുത്തത്.