ദി​സ്പു​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​സാ​മി​ൽ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു. യു​ഒ​എ​ഫ്എ (യു​ണൈ​റ്റ​ഡ് ഓ​പ്പോ​സി​ഷ​ൻ ഫോ​റം ആ​സാം) ആ​ണ് ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

ഗു​വാ​ഹ​ത്തി, ബാ​ർ​പേ​ട്ട, ല​ഖിം​പു​ർ, നാ​ൽ​ബാ​രി, ദി​ബ്രു​ഗ​ഡ്, തേ​സ്പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഓ​ൾ ആ​സാം സ്റ്റു​ഡ​ൻ​ഡ് യൂ​ണി​യ​നും (എ​എ​എ​സ്‌​യു) 30 ത​ദ്ദേ​ശീ​യ സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് സി​എ​എ പ​ക​ർ​പ്പ് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

സി​എ​എ​യ്ക്കെ​തി​രെ നി​യ​മ​പോ​രാ​ട്ട​വും തു​ട​രു​മെ​ന്ന് എ​എ​എ​സ്‌​യു ഉ​പ​ദേ​ഷ്ടാ​വ് സ​മു​ജ്ജ​ൽ ഭ​ട്ടാ​ചാ​ര്യ പ​റ​ഞ്ഞു.