ഗാസയിൽ കൊല്ലപ്പെട്ടത് 13,000 പലസ്തീൻ ഭീകരർ: നെതന്യാഹു
Monday, March 11, 2024 5:06 AM IST
ടെൽ അവീവ്: ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 13,000 പലസ്തീൻ "ഭീകരർ' ഉണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒരു ജർമൻ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തെക്കൻ ഗാസയിലെ റഫയിലേക്ക് ഇസ്രായേലിന്റെ ആക്രമണം വിപുലീകരിക്കുന്നത് ഹമാസിനെ പരാജയപ്പെടുത്തുന്നതിനു പ്രധാനമാണെന്ന് ജർമനിയിലെ ബിൽഡ് പത്രത്തോട് നെതന്യാഹു പറഞ്ഞു.
ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ അഞ്ച് മാസം പിന്നിടുമ്പോൾ, പലസ്തീൻ ആരോഗ്യ അധികാരികൾ പറയുന്നത് ഏകദേശം 31,000 പലസ്തീനികൾ കൊല്ലപ്പെട്ടു എന്നാണ്. കൊല്ലപ്പെട്ടവരിൽ 72 ശതമാനം സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു.