ഭാരത് ജോഡോ ന്യായ് യാത്ര 17 ന് സമാപിക്കും
Saturday, March 9, 2024 7:47 AM IST
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 17നു സമാപിക്കും.
മുംബൈയിൽ നടക്കുന്ന മഹാറാലിയോടെയാണ് ന്യായ് യാത്രയ്ക്കു പരിസമാപ്തിയാകുക. റാലിയിൽ പങ്കെടുക്കാൻ ഇന്ത്യാ മുന്നണി നേതാക്കളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ക്ഷണിച്ചു.
ന്യായ് യാത്ര നിലവിൽ ഗുജറാത്തിലാണ്. വ്യാഴാഴ്ചയാണു രാജസ്ഥാനിൽനിന്നു യാത്ര ഗുജറാത്തിലെത്തിയത്. ഞായറാഴ്ച ന്യായ് യാത്ര മഹാരാഷ്ട്രയിൽ പ്രവേശിക്കും.