ലീഡറിനെയും ഏറ്റെടുത്തു; ബിജെപി ഫ്ലക്സിൽ കെ.കരുണാകരനും
Friday, March 8, 2024 4:43 PM IST
മലപ്പുറം: നിലമ്പൂരില്‍ ബിജെപി പ്രവർത്തകർ കെ.കരുണാകരന്റെ ചിത്രം വച്ച് ഫ്ലക്സ് സ്ഥാപിച്ചതിനെതിരെ യൂത്തകോൺഗ്രസ് പോലീസിൽ പരാതി നൽകി. നരേന്ദ്ര മോദിയുടെയും പത്മജ വേണുഗോപാലിന്റെയും ചിത്രത്തിനൊപ്പമാണ് ലീഡറിന്റെ ചിത്രവും വന്നിരിക്കുന്നത്.
പത്മജ വേണുഗോപാല്‍ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ബിജെപി ഫ്ലക്സില്‍ കരുണാകരനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ബോര്‍ഡിനെതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പോലീസിൽ പരാതി നൽകി.
രാഷ്ട്രീയ നേട്ടത്തിനായി കെ.കരുണാകരനെ ബിജെപി ഉപയോഗിക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും കോൺഗ്രസ് നേതാക്കള്‍ പറഞ്ഞു.