തൃശൂരില്‍ രാഷ്ട്രീയപോരാട്ടം; ഏത് സ്ഥാനാർഥി വന്നാലും ആശങ്കയില്ലെന്ന് വി.എസ്. സുനിൽ കുമാർ
Friday, March 8, 2024 12:10 PM IST
തൃശൂര്‍: തൃശൂരില്‍ എതിരാളി മുരളീധരനാണെങ്കിലും പ്രതാപനാണെങ്കിലും രാഷ്ട്രീയ പോരാട്ടം തന്നെയാണെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി വി.എസ്. സുനില്‍കുമാര്‍. കോണ്‍ഗ്രസിന്റെ സ്ഥാനാർഥി ആരായാലും പ്രശ്നമില്ലെന്നും അതിൽ ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയതിനു പിന്നാലെ തൃശൂരില്‍ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ പ്രതികരിക്കുകയായിരുന്നു സുനിൽകുമാർ.
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏത് സ്ഥാനാര്‍ത്ഥിയായാലും അത് വിലയിരുത്തേണ്ട കാര്യമില്ല. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ജയം മാത്രമാണ് ലക്ഷ്യം. മുരളിയായാലും പ്രതാപനായാലും പ്രശ്നമുള്ളയാളുകളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.