യുപിയിൽ നടക്കുന്നത് കാടൻ ഭരണം; യോഗി സർക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി
Thursday, March 7, 2024 4:50 PM IST
ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കാണ്‍പുരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തിലാണ് സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിത്.
യുപിയിലെ കാടൻ ഭരണത്തിൽ ഇരകൾക്ക് ഒരിക്കലും നീതികിട്ടില്ലെന്നും സ്ത്രീകള്‍ നീതി തേടുമ്പോള്‍ അവരുടെ കുടുബത്തെ തകര്‍ക്കുകയാണ്. ഹത്രാസ്, ഉന്നാവോ കേസുകളെ പരാമര്‍ശിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു.
കാണ്‍പൂരില്‍ പീഡനത്തിന് ഇരകളായ രണ്ട് പെണ്‍കുട്ടികളും ആത്മഹത്യ ചെയ്തു. ഇപ്പോള്‍ അവരുടെ പിതാവും ആത്മഹത്യ ചെയ്തു. ഇരകളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം നടക്കുന്നതെന്നും പ്രിയങ്ക എക്സില്‍ കുറിച്ചു.