രാജീവ് ചന്ദ്രശേഖര്‍ എന്‍എസ്എസ് ആസ്ഥാനത്ത്; സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി
Thursday, March 7, 2024 11:34 AM IST
കോട്ടയം: കേന്ദ്ര സഹമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.
അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ഷോണ്‍ ജോര്‍ജിനൊപ്പമാണ് രാജീവ് ചന്ദ്രശേഖര്‍ എത്തിയത്. ഇതൊരു സ്വകാര്യസന്ദര്‍ശനം മാത്രമാണെന്നാണ് രാജീവിനൊപ്പമുണ്ടായിരുന്നവര് പ്രതികരിച്ചത്.
അതേസമയം തിരുവനന്തപുരത്തെ യുഡിഎഫ് സഥാനാര്ഥിയാകുമെന്ന് കരുതുന്ന ശശി തരൂര്‍ എംപി ഏറെ നാളുകളായി എന്‍എസ്എസുമായി വലിയ ബന്ധം പുലര്‍ത്തുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍.