ഇ​റ്റാ​ന​ഗ​ര്‍: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ളി​ല്‍ കേ​ര​ളം സെ​മി കാ​ണാ​തെ പു​റ​ത്ത്. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ മി​സോ​റ​മാ​ണ് കേ​ര​ള​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നി​ശ്ചി​ത​സ​മ​യ​ത്തും എ​ക്‌​സ്ട്രാ ടൈ​മി​ലും ഇ​രു​ടീ​മു​ക​ള്‍​ക്കും ഗോ​ള്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല.

തു​ട​ർ​ന്ന് പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് മ​ത്സ​രം ക​ട​ന്നു. കേ​ര​ളാ​താ​രം സു​ജി​ത്തി​ന്‍റെ പെ​നാ​ല്‍​റ്റി ല​ക്ഷ്യം കാ​ണാ​തെ പോ​യ​തോ​ടെ മ​ത്സ​രം 7-6 ന് ​വി​ജ​യി​ച്ച് മി​സോ​റം സെ​മി​യി​ലേ​ക്ക് മു​ന്നേ​റി.

തു​ട​ക്ക​ത്തി​ൽ ത​ന്നെ ഇ​രു​ടീ​മു​ക​ളും ആ​ക്ര​മി​ച്ചു ക​ളി​ച്ചെ​ങ്കി​ലും ഗോ​ളു​മാ​ത്രം പി​റ​ന്നി​ല്ല. നാ​ല് സ്‌​ട്രൈ​ക്ക​ര്‍​മാ​രെ ക​ള​ത്തി​ലി​റ​ക്കി​യാ​ണ് മി​സോ​റം ത​ന്ത്ര​മൊ​രു​ക്കി​യ​ത്. 4-2-4 ഫോ​ര്‍​മേ​ഷ​നി​ല്‍ മി​സോ​റം ഇ​റ​ങ്ങി​യ​പ്പോ​ള്‍ 4-4-2 ഫോ​ര്‍​മേ​ഷ​നി​ലാ​ണ് കേ​ര​ളം ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ​ത്.

ഏ​ഴി​ന് ന​ട​ക്കു​ന്ന സെ​മി​യി​ല്‍ മി​സോ​റാം സ​ര്‍​വീസ​സി​നെ നേ​രി​ടും. ര​ണ്ടാം സെ​മി​യി​ല്‍ മ​ണി​പ്പൂ​രും ഗോ​വ​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടും