പുള്ളിമാനെ വേട്ടയാടി; അട്ടപ്പാടിയില്‍ നായാട്ടുസംഘം പിടിയില്‍
Tuesday, March 5, 2024 1:15 PM IST
പാലക്കാട്: അട്ടപ്പാടിയില്‍ പുള്ളിമാനെ വേട്ടയാടുന്നതിനിടെ നായാട്ടുസംഘം പിടിയില്‍. സാമ്പാന്കോട് മലവാരത്തുവച്ച് വനംവകുപ്പിന്റെ പട്രോളിംഗിനിടെയാണ് ഇവര്‍ പിടിയിലായത്.
മാനിനെ വെടിവച്ച റിഷാദ് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് മുസ്തഫ, റാഫി, സോബിന്‍, ബിജോ, ഷമീര്‍ എന്നിവരാണ് പിടിയിലായത്. രണ്ട് പുള്ളിമാനെ ഇവര്‍ വേട്ടയാടി ഇറച്ചിയാക്കി.
ഇവരുടെ കൈയില്‍നിന്ന് ഒരു നാടന്‍തോക്കും കണ്ടെടുത്തു. പ്രതികളെ ഷോളയൂര്‍ പോലീസിന് കൈമാറി. ഇവര്‍ മാനിറച്ചി കടത്താന്‍ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.