പത്തനംതിട്ടയിൽ വന്യജീവി ആക്രമണം
Wednesday, February 28, 2024 6:33 PM IST
പത്തനംതിട്ട: കലഞ്ഞൂർ പൂമരുതിക്കുഴിയിൽ വന്യജീവി ആക്രമണം. പശുവിനെയാണ് വന്യജീവി ആക്രമിച്ചത്. പുലിയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
അതേസമയം കേരളത്തിൽ അടുത്തിടെ വന്യജീവി ആക്രമണം വർധിച്ചു വരികയാണ്. വയനാട്ടിലും പത്തനംതിട്ടയിലും ഉൾപ്പെടെ കേരളത്തിലെ പലയിടങ്ങളിലും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങി വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ആക്രമണസ്വഭാവമുള്ള വന്യമൃഗങ്ങളെ പിടികൂടാൻ നിയമ ഭേദഗതി ആവശ്യമില്ലെന്നും അക്കാര്യത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഇപ്പോൾത്തന്നെ അധികാരമുണ്ടെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞിരുന്നു. സംസ്ഥാനമാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതെന്നും ഭൂപേന്ദ്ര യാദവ് വ്യക്തമാക്കിയിരുന്നു.