കൊ​ച്ചി: ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി നി​യ​മ​ന​ത്തി​ന് അ​ബ്രാ​ഹ്മ​ണ​രെ​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ഹ​ര്‍​ജി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ജ​സ്റ്റി​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റി​സ് പി.ജി. അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

മ​ല​യാ​ളി ബ്രാ​ഹ്മ​ണ​രെ മാ​ത്രം നി​യ​മി​ച്ചാ​ല്‍ മ​തി​യെ​ന്ന വി​ജ്ഞാ​പ​നം ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ചു. ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴ്വ​ഴ​ക്ക​മ​നു​സ​രി​ച്ച് കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നി​യ​മ​ന വി​ജ്ഞാ​പ​നം മൗ​ലീ​കാ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും പൂ​ജാ​ക​ര്‍​മ്മ​ങ്ങ​ള്‍ അ​റി​യു​ന്ന ഹി​ന്ദു സ​മൂ​ഹ​ത്തി​ലെ ആ​ര്‍​ക്കും മേ​ൽ​ശാ​ന്തി​യാ​കാ​ൻ യോ​ഗ്യ​ത​യു​ണ്ടെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം.

ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്ന ശാ​ന്തി​ക്കാ​രാ​യ സി.​വി .വി​ഷ്ണു​നാ​രാ​യ​ണ​ന്‍, ടി.​എ​ല്‍. സി​ജി​ത്ത്, പി.​ആ​ര്‍. വി​ജീ​ഷ് എ​ന്നി​വ​രാ​ണ് ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.