"കോയമ്പത്തൂര്‍ വിട്ടൊരു കളിയില്ല '; സിപിഎം - ഡിഎംകെ ബന്ധം ഉലയുന്നു
Sunday, February 25, 2024 8:33 PM IST
ചെന്നൈ: കോയമ്പത്തൂര്‍ സീറ്റിനെചൊല്ലി തമിഴ്നാട്ടിൽ സിപിഎം - ഡിഎംകെ ബന്ധം ഉലയുന്നു. സീറ്റ് കമൽ ഹാസന് നൽകാനാണ് ഡിഎംകെയ്ക്ക് താത്പര്യം. എന്നാൽ തങ്ങളുടെ സിറ്റിംഗ് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന നിലപാടിലാണ് സിപിഎം.
കോയമ്പത്തൂരിന് പകരം മറ്റൊരു സീറ്റ് നൽകാമെന്ന് ഡിഎംകെ സിപിഎമ്മിനോട് വ്യക്തമാക്കിയെങ്കിലും ആ ഓഫര്‍ സിപിഎം തള്ളി. ഇന്ന് രണ്ടു തവണ ഉഭയകക്ഷി ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. ചർച്ചകൾ തുടരുമെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ തവണ കോയമ്പത്തൂരിലും മധുരയിലുമാണ് സിപിഎം മത്സരിച്ചത്. ഇത്തവണ രണ്ട് സീറ്റ് പോരെന്നും അഞ്ച് സീറ്റ് എങ്കിലും വേണമെന്ന് സിപിഎം നേരത്തെ ആവശ്യപ്പെട്ടിരുന്നു.