കൊ​ച്ചി: ത​ന്നെ അ​റ​സ്റ്റ് ചെ​യ്താ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ ഒ​രാ​ഴ്ച​ക്ക​കം ജ​യി​ലി​ലാ​ക്കു​മെ​ന്ന് വെ​ല്ലു​വി​ളി​യു​മാ​യി ട്വ​ന്‍റി 20 നേ​താ​വ് സാ​ബു എം. ​ജേ​ക്ക​ബ്. അ​തി​ന് ഉ​ത​കു​ന്ന ആ​റ്റം​ബോം​ബ് ത​ന്‍റെ കൈ​യി​ലു​ണ്ടെ​ന്നും സാ​ബു മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ട്വ​ന്‍റി 20 യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ കി​ഴ​ക്ക​മ്പ​ല​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത മ​ഹാ​സ​മ്മ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ച്ച് സാ​ബു എം. ​ജേ​ക്ക​ബ് രം​ഗ​ത്തു​വ​ന്ന​ത്.

അ​ധി​കാ​ര​മോ പ​ദ​വി​ക​ളോ ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ലെ​ന്നും ത​നി​ക്ക് രാ​ജ്യ​സ​ഭാ സീ​റ്റ് വാ​ഗ്ദാ​നം വ​ന്നി​ട്ടു​ണ്ടെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​നെ താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നും സാ​ബു പ​റ​ഞ്ഞു.

കി​ഴ​ക്ക​മ്പ​ല​ത്ത് ചേ​ർ​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി​ക​ളെ​യും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.​ചാ​ല​ക്കു​ടി​യി​ൽ ചാ​ർ​ളി പോ​ളും എ​റ​ണാ​കു​ള​ത്ത് അ​ഡ്വ.​ആ​ന്‍റ​ണി ജൂ​ഡിയും മ​ത്സ​രി​ക്കും.