റഷ്യൻ ചാരവിമാനം യുക്രെയ്ൻ തകർത്തു
Saturday, February 24, 2024 6:52 AM IST
കീവ്: റഷ്യൻ ചാരവിമാനം തകർത്തായി യുക്രെയ്ൻ. വെള്ളിയാഴ്ച റഷ്യൻ എ50 നിരീക്ഷണ വിമാനം നശിപ്പിച്ചതായി എയർഫോഴ്സ് കമാൻഡർ മൈക്കോള ഒലെഷ്ചുക്ക് പറഞ്ഞു.
റോസ്തോവ് ഓണ്‍ ഡോണിനും ക്രാസ്നോദറിനും ഇടയിലുള്ള പ്രദേശത്തുവച്ചാണ് വിമാനം തകർത്തത്. വ്യോമസേനയും ഇന്റലിജൻസ് ഡയറക്ടറേറ്റും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.
കനേവ്സ്കോയ് ജില്ലയിലെ ചതുപ്പുനിലത്തിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.