മോദിയെയും ഇഡിയെയും ഭയന്ന് ചില കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ഓടുകയാണെന്ന് ഖാർഗെ
Thursday, February 22, 2024 7:50 AM IST
ന്യൂഡൽഹി: കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുകയും പാർട്ടി ടിക്കറ്റിൽ മത്സരിച്ച് മുഖ്യമന്ത്രിയും മന്ത്രിയുമായ പല നേതാക്കളും ഇഡിയെയും മോദിയെയും ഭയന്ന് ബിജെപിയിലേക്ക് ഓടുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
തെരഞ്ഞെടുപ്പിൽ വിജയിച്ച പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ഇതിനു കാരണം തന്റെ പാർട്ടിയിലെ ചില നേതാക്കൾ പാർട്ടി തത്വങ്ങൾ ശരിയായ വിശ്വാസമില്ലാത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ തത്വങ്ങളെ പിന്തുണക്കുക. കോൺഗ്രസിലായിരുന്ന പലരും പാർട്ടിയുടെ കീഴിൽ നിന്ന് വളർന്നു. മന്ത്രിയും മുഖ്യമന്ത്രിയും വരെയായി. ഇന്ന് അവരെല്ലാം ബിജെപിയിലേക്ക് ഓടുകയാണ്.
ആരെയാണ് അവർ ഭയപ്പെടുന്നത്. ഇഡി അവരെ ഭയപ്പെടുത്തുന്നു, മോദി ഭയപ്പെടുന്നു. പല സംസ്ഥാനങ്ങളിലും അവർ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചുവെന്നും ഖാർഗെ കൂട്ടിച്ചേർത്തു.