പ​ത്ത​നം​തി​ട്ട: ടെ​സ്റ്റ് ഡ്രൈ​വി​നി​ടെ ഇ​ല​ക്ട്രി​ക്ക് സ്കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു. എംസി റോ​ഡി​ൽ പ​ന്ത​ളം കു​ര​മ്പാ​ല​ക്കും പ​റ​ന്ത​ലി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം.

വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന രാ​ഹു​ൽ, അ​തു​ൽ എ​ന്നി​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വാ​ഹ​ന​ത്തി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഇ​വ​ർ വാ​ഹ​നം നി​ർ​ത്തി മാ​റി​നി​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

അ​ടൂ​രി​ൽ നി​ന്ന് ഫ​യ​ർ ഫേ​ഴ്സ് എ​ത്തി​യാ​ണ് വാ​ഹ​ന​ത്തി​ലെ തീ ​കെ​ടു​ത്തി​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് വാ​ഹ​ന​ത്തി​ന് തീ​പി​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.