കോഹ്ലി അനുഷ്ക ദമ്പതികൾക്ക് രണ്ടാം കുഞ്ഞ് പിറന്നു
Tuesday, February 20, 2024 10:05 PM IST
ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കും രണ്ടാം കുഞ്ഞ് പിറന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ കോഹ്ലി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.
ഫെബ്രുവരി 15 നായിരുന്നു കുഞ്ഞ് ജനിച്ചതെന്നും അകായ് എന്നാണ് മകന് പേരിട്ടിരിക്കുന്നതെന്നും എല്ലാവരുടെയും അനുഗ്രഹവും ആശംസകളും വേണമെന്ന് കോഹ്ലി കുറിച്ചു. വാമിക എന്നാണ് മൂത്ത മകളുടെ പേര്.
രണ്ടാം കുഞ്ഞിനെ കാത്തിരിക്കുന്നതിനാലാണ് വിരാട് കോഹ്ലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. രണ്ടാം കുഞ്ഞിനെ വരവേല്‍ക്കാന്‍ വിരാടും അനുഷ്കയും ലണ്ടനിലാണുള്ളത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.