ന്യൂ​ഡ​ൽ​ഹി: അ​ധി​ക ബാ​ഗേ​ജു​ക​ൾ​ക്ക് എ​യ​ർ ഇ​ന്ത്യ നി​ര​ക്കി​ള​വ് പ്ര​ഖ്യാ​പി​ച്ചു. ഒ​മാ​നി​ൽ നി​ന്ന് ഇ​ന്ത്യയി​ലേ​യ്ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണ് നി​ര​ക്കി​ള​വ് ബാ​ധ​ക​മാ​വു​ക.

45 ശ​ത​മാ​നം വ​രെ​യാ​ണ് ഇ​ള​വ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. മൂ​ൻ​കൂ​ർ ടി​ക്ക​റ്റ് ബു​ക്കു​ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ർ​ച്ച് 30 വ​രെ​യാ​ണ് ഇ​ള​വ് ബാ​ധ​ക​മാ​വു​ക​യെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

അ​ഞ്ച് കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് നേ​ര​ത്തേ 16 റി​യാ​ലാ​യി​രു​ന്ന​ത് പു​തി​യ തീ​രു​മാ​ന​ത്തോ​ടെ ഒ​മ്പ​ത് റി​യാ​ലാ​യി കു​റ​ഞ്ഞു. 15 കി​ലോ​യ്ക്ക് 52 റി​യാ​ലി​ൽ നി​ന്ന് 30 റി​യാ​ലി​ലേ​യ്ക്കും നി​ര​ക്ക് കു​റ​ഞ്ഞു. എ​ന്നാ​ൽ ടി​ക്ക​റ്റി​നൊ​പ്പ​മു​ള്ള ബാ​ഗേ​ജു​ക​ൾ​ക്ക് നി​ര​ക്ക് പ​ഴ​യ​തു​പോ​ലെ തു​ട​രു​മെ​ന്നും എ​യ​ർ ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.