കോ​ഴി​ക്കോ​ട്: അ​മി​ത ഭാ​രം ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ റോ​ഡ് സു​ര​ക്ഷാ അ​തോ​റി​റ്റി കൗ​ണ്‍​സി​ൽ. ജി​ല്ല​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ പ​തി​വാ​ണെ​ന്ന് കൗ​ണ്‍​സി​ൽ വി​ല​യി​രു​ത്തി.

നി​യ​മം പാ​ലി​ക്കാ​ത്ത​വ​രു​ടെ ലൈ​സ​ൻ​സ് ഉ​ൾ​പ്പെ​ടെ റ​ദ്ദ്ചെ​യ്യും. അ​മി​ത​ഭാ​രം ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ചു​ര​ത്തി​ലു​ൾ​പ്പെ​ടെ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്നു. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി പോ​ലീ​സ്, മോ​ട്ടോ​ർ​വാ​ഹ​ന വു​പ്പ്, ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ച​താ​യാ​ണ് വി​വ​രം.

റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല ടാ​സ്ക്ഫോ​ഴ്സി​ന് രൂ​പം​ന​ൽ​കും. ജ​ന​ങ്ങ​ൾ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​തു​പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.