"ഗ്രാമീൺ ഭാരത് ബന്ദ്' വെള്ളിയാഴ്ച; കേരളത്തിൽ ഏശില്ല
Thursday, February 15, 2024 12:57 PM IST
ന്യൂഡൽഹി: കേന്ദ്ര നയങ്ങൾക്കെതിരേ സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്ത "ഗ്രാമീൺ ഭാരത് ബന്ദ് വെള്ളിയാഴ്ച പുലർച്ചെ ആറു മുതൽ വൈകുന്നേരം നാലു വരെ നടക്കും.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ നാല് വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരത്തിന്റെ ഭാഗമായാണ് ബന്ദ്. കഴിഞ്ഞ ഡിസംബറിലാണ് ബന്ദിന് ആഹ്വനം ചെയ്തത്.
കാര്‍ഷിക, തൊഴിലുറപ്പ് ജോലികള്‍ സ്തംഭിപ്പിക്കുമെന്നു കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. എന്നാൽ, കേരളത്തിൽ ജനജീവിതത്തിനു തടസമുണ്ടാകില്ല.
രാവിലെ 10നു രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നു സംസ്ഥാനത്തെ സമരസമിതി കോ-ഓർഡിനേഷൻ ചെയർമാനും കേരള കർഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാർ അറിയിച്ചു.