ഇന്ദിരയുടെ പേരൊഴിവാക്കിയത് പ്രിയദര്‍ശന്റെ ബുദ്ധി: കെ.ടി.ജലീല്‍
Wednesday, February 14, 2024 3:55 PM IST
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാരത്തില്നിന്ന് ഇന്ദിരാ ഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേര് ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി.ജലീല്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സംവിധായകന് പ്രിയദര്ശന് ആണെന്ന് ജലീല്‍ നിയമസഭയില്‍ പറഞ്ഞു.
ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേര് ഒഴിവാക്കി. ആ സമിതിയിലുള്ള ഏക മലയാളിയാണ് സംവിധായകന് പ്രിയദര്ശന്.
ഇന്ദിരയെ ഒഴിവാക്കിയത് പ്രിയദര്‍ശന്റെകൂടി ബുദ്ധിയാണ്. വിഷയത്തില്‍ എത്ര കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചെന്നും ജലീല്‍ ചോദിച്ചു.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം രൂപീകരിച്ച സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളുടെ പേരുകൾ മാറ്റിയത്. സംവിധായകൻ പ്രിയദര്ശൻ ഉള്‍പ്പെടെ അംഗങ്ങളായ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.
മികച്ച നവാഗത സംവിധായകനുള്ള പുരസ്ക്കാരത്തിൽ നിന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരും ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്ക്കാരത്തിൽ നിന്ന് പ്രശസ്ത നടി നർഗീസ് ദത്തിന്റെ പേരുമാണ് ഒഴിവാക്കിയത്.