ഗായിക മല്ലിക രാജ്പുത് ജീവനൊടുക്കി
Wednesday, February 14, 2024 7:30 AM IST
ലക്നോ: ഗായിക മല്ലിക രാജ്പുത് (വിജയ് ലക്ഷ്മി)നെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 35 കാരിയായ ഗായികയുടെ മൃതദേഹം ഉത്തർപ്രദേശിലെ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ സീതാകുണ്ഡ് പ്രദേശത്തുള്ള വീടിന്റെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
വീട്ടുകാർ ഉറങ്ങുകയായിരുന്നതിനാൽ എപ്പോഴാണ് സംഭവം നടന്നതെന്ന് അറിയില്ലായിരുന്നുവെന്ന് മല്ലികയുടെ അമ്മ സുമിത്ര സിംഗ് പറഞ്ഞു. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് തോന്നുന്നതെന്ന് കോട്വാലി പോലീസ് സ്റ്റേഷൻ ഇൻചാർജ് ശ്രീറാം പാണ്ഡെ പറഞ്ഞു. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മരണകാരണം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014 ൽ റിവോൾവർ റാണി എന്ന ചിത്രത്തിൽ കങ്കണ റണാവത്തിനൊപ്പം മല്ലിക രാജ്പുത് അഭിനയിച്ചിരുന്നു. പിന്നീട് ഷാൻ എഴുതിയ യാരാ തുജെ എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു. 2016ൽ മല്ലിക ബിജെപിയിൽ ചേർന്നെങ്കിലും രണ്ട് വർഷത്തിന് ശേഷം പാർട്ടി വിട്ടു.