കോ​ട്ട​യം: ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ഞാ​യ​റാ​ഴ്ച കോ​ട്ട​യം കോ​ടി​മ​ത​യി​ലെ ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റി​ലാ​ണ് സം​ഭ​വം. പ​ന​ചി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത് പി. ​ഷാ​ജി, അ​ഭി​ജി​ത് പി. ​ഷാ​ജി, ശ്രീ​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്.

പ​ണം അ​ട​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്. ജീ​വ​ന​ക്കാ​ര​നു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് യു​വാ​ക്ക​ൾ പ്ര​കോ​പി​ത​രാ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഔ​ട്ട്‌ലെറ്റി​ലു​ണ്ടാ​യി​രു​ന്ന സ്വ​യ്പ്പിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് ജീ​വ​ന​ക്കാ​ര​ന്‍റെ ത​ല​ക്ക​ടി​ക്കു​ക​യും മെ​ഷീ​ൻ എ​റി​ഞ്ഞ് ത​ക​ർ​ക്കു​ക​യും ചെ​യ്തു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ ജീ​വ​ന​ക്കാ​രാ​ണ് പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യ​തെ​ന്നും ഇ​വ​രു​ടെ മ​ർ​ദ​ന​ത്തി​ൽ യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും പ​രാ​തി​യു​ണ്ട്.