സമരവുമായി കര്‍ഷക സംഘടനകൾ മുന്നോട്ട്; മന്ത്രിതല ചര്‍ച്ച പരാജയം
Tuesday, February 13, 2024 1:09 AM IST
ന്യൂഡൽഹി: കര്‍ഷകരുമായുള്ള മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ സമരവുമായി മുന്നോട്ടുപോകുാൻ കര്‍ഷക നേതാക്കൾ തീരുമാനിച്ചു. താങ്ങുവില അടക്കമുള്ള വിഷയത്തിൽ തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് സമരം.
ചൊവ്വാഴ്ച രാവിലെ പത്തിന് ഡൽഹിയിൽ ചലോ മാര്‍ച്ച് തുടങ്ങുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. താങ്ങുവലി സംബന്ധിച്ച് ധാരണയിൽ എത്തിയില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കൾ അറിയിച്ചു.
അതേസമയം, കർഷകരുടെ മാർച്ചിനെ നേരിടാൻ ഹരിയാന-ഡൽഹി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.